കുട്ടികളുമായി പോകുന്ന ഓട്ടോ, സ്കൂൾ വിട്ട് വരുമ്പോൾ നാലര വയസ്സുകാരിയെ പീഡിപ്പിച്ചു, എടപ്പാളിൽ ഡ്രൈവർ അറസ്റ്റിൽ

Published : Dec 10, 2023, 12:08 PM ISTUpdated : Dec 10, 2023, 12:14 PM IST
കുട്ടികളുമായി പോകുന്ന ഓട്ടോ, സ്കൂൾ വിട്ട് വരുമ്പോൾ നാലര വയസ്സുകാരിയെ പീഡിപ്പിച്ചു, എടപ്പാളിൽ ഡ്രൈവർ അറസ്റ്റിൽ

Synopsis

വീ​ട്ടി​ൽ എ​ത്തി​യ വി​ദ്യാ​ർ​ത്ഥി​നി സംഭവിച്ചത് മാ​താ​വി​നോ​ട് പ​റ​ഞ്ഞു.

എ​ട​പ്പാ​ൾ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​ട്ടം​കു​ളം സ്വ​ദേ​ശി​യായ ഓ​ട്ടോ ഡ്രൈ​വ​ര്‍ അറസ്റ്റില്‍. കാ​മ്പ​ല വ​ള​പ്പി​ൽ മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫി​നെ (56) യാണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. പതിവായി വി​ദ്യാ​ർ​ത്ഥികളെ  കൊ​ണ്ടു​പോ​കു​ന്ന ഓ​ട്ടോ ഡ്രൈ​വറാണ് പി​ടി​യി​ലാ​യ​ത്.

സ്കൂ​ൾ വി​ട്ട് വി​ദ്യാ​ർ​ത്ഥി​ക​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന വ​ഴി​യായിരുന്നു​ അ​തി​ക്ര​മം. നാലര വയസുകാരിയാണ് പീഡനത്തിന് ഇരയായത്. വീ​ട്ടി​ൽ എ​ത്തി​യ വി​ദ്യാ​ർ​ത്ഥി​നി സംഭവിച്ചത് മാ​താ​വി​നോ​ട് പ​റ​ഞ്ഞു. തുടര്‍ന്ന് മാ​താ​വ് ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പിന്നാലെയാണ് പൊ​ലീ​സ് മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. ശ​നി​യാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കന്യാകുമാരിയിലെ ക്ഷേത്രത്തിൽ കവർച്ച നടത്തി കേരളത്തിലേക്ക് മുങ്ങി, മോഷ്ടാവിനെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച പൊലീസ് കുടുക്കി
എല്ലാ പ്രശ്നത്തിനും പരിഹാരം പ്രാർത്ഥന, ആലപ്പുഴയിലെ വീട്ടമ്മ അഷറഫിനെ കണ്ണടച്ച് വിശ്വസിച്ചു, താലിമാലയടക്കം 5 പവനും 1.5 ലക്ഷവും തട്ടിയ 52കാരൻ പിടിയിൽ