പപ്പടത്തിന്‍റെ ആകൃതിയിൽ പൊള്ളൽ, തൊലി അടർന്നു; ചെർപ്പുളശ്ശേരിയിൽ ഓട്ടോഡ്രൈവർക്ക് സൂര്യാതപമേറ്റു

Published : Mar 19, 2025, 08:41 AM IST
പപ്പടത്തിന്‍റെ ആകൃതിയിൽ പൊള്ളൽ, തൊലി അടർന്നു; ചെർപ്പുളശ്ശേരിയിൽ ഓട്ടോഡ്രൈവർക്ക് സൂര്യാതപമേറ്റു

Synopsis

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കോതകുർശ്ശിയിലെ വർക് ഷോപ്പ് പരിസരത്ത് വച്ചാണ് സൂര്യാതപമേറ്റത്. ഉടൻ കോതകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സൂര്യാതപമേറ്റ് കോതകുർശ്ശിയിലെ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ മോഹനന് (48) ആണ് മുതുകിൽ പപ്പടത്തിന്‍റെ ആകൃതിയിൽ പൊള്ളലേറ്റത്. തൊലി അടർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കോതകുർശ്ശിയിലെ വർക് ഷോപ്പ് പരിസരത്ത് വച്ചാണ് സൂര്യാതപമേറ്റത്. ഉടൻ കോതകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ  ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. 

വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു