
കോഴിക്കോട്: ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം കോഴിക്കോട് കൂട്ടത്തല്ലിൽ കലാശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്താണ് സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ റിക്ഷാ ഡ്രൈവർമാരും തമ്മിൽ സംഘർഷമുണ്ടായത്. ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചതിന് പകരമായി ബസ് ജീവനക്കാരെ മർദ്ദിക്കാനെത്തിയതായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവർമാർ.
ഇന്ന് രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് - ഒളവണ്ണ റൂട്ടിൽ സർവ്വീസ് നടത്തുന്ന സനൂൽ ബസ്സിലെ ജീവനക്കാർ ഓട്ടോ ഡ്രൈവറായ സന്ദീപ് കുമാറുമായി തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപിനെ ബസ് ജീവനക്കാർ മർദ്ദിച്ചത്. സന്ദീപ് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വിവരമറിഞ്ഞ് ഓട്ടോ റിക്ഷാ ഡ്രൈവർമാർ പ്രകോപിതരായി. ബസ് തടഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിഷേധിച്ചത് കയ്യാങ്കളിയിലെത്തി. ഓട്ടോറിക്ഷാ ഡ്രൈവർമാർ മർദ്ദിച്ചെന്ന് ആരോപിച്ച് ബസ് ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ മെഡിക്കൽ കോളേജ് പരിസരത്ത് പ്രകടനം നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam