നിലമ്പൂരിൽ കാട്ടുപന്നിക്കൂട്ടം ഇടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു; ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്

Published : Feb 15, 2024, 03:02 PM IST
നിലമ്പൂരിൽ കാട്ടുപന്നിക്കൂട്ടം ഇടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു; ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്

Synopsis

ഓട്ടോ ഇടിച്ചിട്ട ശേഷം പന്നിക്കൂട്ടം കാട്ടിലേക്ക് മറഞ്ഞു. ഈ മേഖലയില്‍ പന്നിശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍

നിലമ്പൂര്‍: നിലമ്പൂര്‍ - കരുളായി റോഡിലെ  മുക്കട്ടയില്‍ കാട്ടുപന്നിക്കൂട്ടം ഇടിച്ച് ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. ഇന്നലെ രാലിലെ 8.45ഓടെയാണ് സംഭവം. കരുളായിയില്‍ നിന്ന് മഞ്ചേരിയിലേക്ക്  വരുന്നതിനിടയിലാണ്  ഫാത്തിമ ഗിരി റോഡ് ജംഗ്ഷനില്‍ കാട്ടുപന്നിക്കൂട്ടം ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തല കീഴായി മറയുകയായിരുന്നു. 

ഓട്ടോ ഡ്രൈവര്‍ മഞ്ചേരി പുല്ലാര സ്വദേശി കപ്രകാടന്‍ സക്കീര്‍ ഹുസൈന്‍ (50), യാത്രക്കാരനായ തെങ്കാശി സ്വദേശി ശ്രീനിവാസന്‍ (41) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ശ്രീനിവാസന് തലയ്ക്കും സക്കീര്‍ ഹുസൈന് നടുവിനും ആണ് പരിക്ക്. സംഭവം നടന്നയുടൻ നാട്ടുകാർ ഇരുവരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഓട്ടോ ഇടിച്ചിട്ട ശേഷം പന്നിക്കൂട്ടം കാട്ടിലേക്ക് മറയുകയായിരുന്നു. ഈ മേഖലയില്‍ പന്നിശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സമീപത്തെ കിണറ്റില്‍ പന്നിയെ ചത്ത നിലയിലും കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു