ഇടിയുടെ ആഘാതത്തിൽ യുവാക്കൾ 50 മീറ്റർ താഴ്ചയിലേക്ക് വീണു; ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Published : Feb 15, 2024, 09:31 AM ISTUpdated : Feb 15, 2024, 10:10 AM IST
ഇടിയുടെ ആഘാതത്തിൽ യുവാക്കൾ 50 മീറ്റർ താഴ്ചയിലേക്ക് വീണു; ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Synopsis

ഉപ്പുതറയിൽ നിന്നും പരപ്പിലേക്ക് വരുകയായിരുന്ന ഓട്ടോയും പരപ്പിൽ നിന്നും ഉപ്പുതറയിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉപ്പുതറ ഒൻപതേക്കർ കോളനി കുളത്തിൻ കാലായിൽ ശ്രീനിവാസന്റെ മകൻ അജിത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിരപ്പേൽക്കട പാലാ പറമ്പിൽ ജെഫിന് പരിക്കേറ്റു. ഉപ്പുതറയിൽ നിന്നും പരപ്പിലേക്ക് വരുകയായിരുന്ന ഓട്ടോയും പരപ്പിൽ നിന്നും ഉപ്പുതറയിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിലിരുന്ന യുവാക്കൾ തെറിച്ച് 50 മീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു പേരെയും പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും അജിത് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജെഫിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിൽ അവഹേളിച്ചെന്ന് പരാതി; മറുവാക്ക് മാസിക എഡിറ്റർ അംബികക്കെതിരെ കേസെടുത്ത് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു