ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Published : Jan 24, 2025, 12:47 AM IST
ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Synopsis

അപകടത്തിൽ ഗണേഷ് ഓട്ടോറിക്ഷയുടെ അടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ ഏഴരയോടെ മരിച്ചു.

തിരുവനന്തപുരം: പോത്തൻകോട് ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കഴിഞ്ഞ ദിവസം പോത്തൻകോട് നടന്ന അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അരിയോട്ടുകോണം പാക്യാർക്കോണം കുന്നിൽ വീട്ടിൽ ഗണേഷ് കുമാർ (50) ആണ് വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്. 

ബുധനാഴ്ച രാത്രി എട്ടരയോടെ പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപത്തെ റോഡിലാണ് അപകടം നടന്നത്. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഗണേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗണേഷ് ഓട്ടോറിക്ഷയുടെ അടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ഏഴരയോടെ മരിച്ചു. വാരിയെല്ലിന് ഉൾപ്പെടെ സംഭവിച്ച ഗുരുതരമായ പരിക്കിന്റെ ഫലമായി ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം. പോസ്റ്റുുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.

Read also: എറണാകുളം കടമറ്റത്ത് വാഹനാപകടം; ട്രാവലർ തലകീഴായി മറിഞ്ഞ് 10 പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്
വീണുകിട്ടയതിന് സ്വർണത്തേക്കാൾ മൂല്യം, എന്നിട്ടും ചുമട്ടുതൊഴിലാളിയായ ബിബിന്റെ മനസ് പതറിയില്ല, 1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി