കണ്ണൂരിലെ ഒൻപതുകാരിയുടെ മരണത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് തെളിഞ്ഞു, അമ്മ കസ്റ്റഡിയിൽ

Published : Jul 04, 2021, 03:59 PM ISTUpdated : Jul 04, 2021, 08:53 PM IST
കണ്ണൂരിലെ ഒൻപതുകാരിയുടെ മരണത്തിൽ വഴിത്തിരിവ്; കൊലപാതകമെന്ന് തെളിഞ്ഞു, അമ്മ കസ്റ്റഡിയിൽ

Synopsis

അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്

കണ്ണൂർ: ഒൻപത് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. കുട്ടിയുടെ അമ്മ വാഹിദയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് അവന്തികയെ അമ്മ വാഹിദ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അച്ഛൻ രാജേഷിൻ്റെ പരാതിയിൽ അമ്മ വാഹിദക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത ചൂടിന് ആശ്വാസം, അടുത്ത 3 മണിക്കൂറിൽ മാത്രം തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, വേനൽമഴ ലഭിക്കും
വർക്കല ബീച്ചിൽ ബിജെപി സ്ഥാനാർഥിയുടെ ചിത്രമുള്ള കുപ്പിവെള്ളം, ഗാനമേളക്കിടെ വിതരണം ചെയ്തത് പിടിച്ചെടുത്ത് ഫ്ലയിംഗ് സ്ക്വാഡ്