അയർക്കുന്നം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സിപിഎം-കേരളാ കോൺഗ്രസ് (എം) സഖ്യത്തിന് തോൽവി

Published : Dec 01, 2020, 07:24 PM IST
അയർക്കുന്നം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സിപിഎം-കേരളാ കോൺഗ്രസ് (എം) സഖ്യത്തിന് തോൽവി

Synopsis

കേരളാ കോൺഗ്രസ് ബി ജോസ് കെ മാണി വിഭാഗം എത്തിയ  ശേഷമുള്ള  അയർക്കുന്നം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തോൽവി.

കോട്ടയം: കേരളാ കോൺഗ്രസ് ബി ജോസ് കെ മാണി വിഭാഗം എത്തിയ  ശേഷമുള്ള  അയർക്കുന്നം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തോൽവി.  13 സീറ്റുകളിൽ  സിപിഎം- കേരളാ കോൺഗ്രസ് സഖ്യത്തിന് നേരിടാനായത് മൂന്നെണ്ണം മാത്രം. രണ്ടുപേർ കേരള കോൺഗ്രസ് അംഗവും ഒരാൾ സിപിഎം അംഗവുമാണ്.

ഇതോടെ അയർക്കുന്നം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പത്ത് സീറ്റ് നേടി കോൺഗ്രസ് ഭരണം നിലനിർത്തി. 12 - 1 എന്ന നിലയിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം. കേരളാ കോൺഗ്രസ് (ജോസഫ്) പാർട്ടിയുമായി സഖ്യമില്ലാതെയായിരുന്നു ഇത്തവണ കോൺഗ്രസ് മത്സരിച്ചത്.  കേരളാ കോൺഗ്രസ് (ജോസഫ്) പാർട്ടി സ്വതന്ത്രരും മത്സരത്തിനുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു