
തിരുവനന്തപുരം: ജലോത്സവങ്ങളുടെ നാടായ കേരളത്തിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ ഐപിഎൽ മാതൃകയിൽ അന്തർദേശീയ ചാമ്പ്യൻ സ്പോർട്ട്സ് ലീഗ് മത്സരമാക്കി മാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ഇതിനായി 6.5 കോടി രൂപ സർക്കാർ അനുവദിച്ചതായും കായിക മത്സരയിനങ്ങളിൽ വള്ളംകളി മത്സരങ്ങൾക്ക് മൂന്നാം സ്ഥാനം നൽകിയിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. വെള്ളായണി കായലിൽ നടന്ന 45-ാമത് മഹാത്മാ അയ്യൻകാളി ജലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
'സ്വസ്തിഫൗണ്ടേഷൻറെ നേതൃത്വത്തിൽ സർക്കാർ സഹകരണത്തോടെ റിവൈവ് വെള്ളായണി പദ്ധതിയിലൂടെ വെള്ളാണിക്കായലിനെ നവീകരിക്കുന്നതു പോലെ കേരളത്തിലെ എല്ലാ തടാകങ്ങളേയും നവീകരിച്ച് സംരക്ഷിക്കും'. വെങ്ങാനൂരിലെ അയ്യൻകാളി സ്മാരകം അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ നടപടി സ്വീകരിച്ചു കഴിഞ്ഞതായും
മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam