
തിരുവനന്തപുരം: പൊള്ളലേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ ചാക്ക് കട്ടിലില്‍ തലച്ചുമടായി ചുമന്നത് ഒരു മണിക്കൂറോളം നേരം. ഒടുവില്‍ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലോട് നന്ദിയോട് ഇളവട്ടം നീർപ്പാറ ആദിവാസി ഊരിലെ അഭിലാഷ് (42) ആണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മരിച്ചത്.
ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. പൊലീസ് പറയുന്നത് അനുസരിച്ച് വീടിന് സമീപത്ത് വെച്ച് കാട് വെട്ടുന്ന മെഷീനിൽ പെട്രോൾ നിറയ്ക്കവെ സമീപത്ത് കൊതുകിനെ തുരത്താൻ കത്തിച്ച് വെച്ചിരുന്ന പുക ചട്ടിയിൽ നിന്ന് പെട്രോൾ കാനിലേക്ക് തീ പടരുകയായിരുന്നു. പെട്രോളില്‍ തീ പടര്‍ന്നതിന് പിന്നാലെ അഭിലാഷിന്‍റെ വസ്ത്രങ്ങളിലേക്കും തീ പടര്‍ന്നു. തുടര്‍ന്ന് അഭിലാഷിന്‍റെ നിലവിളി കേട്ട് വീട്ടുകാരും സമീപത്തെ ഊരില്‍ നിന്നുള്ളവരും ഉടനെ എത്തിയെങ്കിലും അപ്പോഴേക്കും അഭിലാഷിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് അഭിലാഷിനെ ചാക്ക് കട്ടിലില്‍ കിടത്തി ഏതാണ്ട് ഒരു മണിക്കൂറോളം നേരം കാട്ടിലൂടെ തലച്ചുമടായി ചുമന്നാണ് ചെമ്പന്‍കോട് എത്തിച്ചത്. അവിടെ നിന്നും 108 ആംബുലന്‍സിന്‍റെ സഹായം തേടുകയായിരുന്നു.
ആംബുലന്‍സില്‍ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം 90 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് പ്രഥമിക ചികിത്സ നല്‍കിയെങ്കിലും ഇന്നലെയോടെ അഭിലാഷ് മരിച്ചു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് രജിസ്റ്റര്‍ ചെയ്തു. മഹേശ്വരിയാണ് അഭിലാഷിന്‍റെ ഭാര്യ. അഭിഷേക്, അഭിജിത്ത്, അഖില്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം പാലക്കാട് കടുകമണ്ണ ഊരില്‍ നിന്ന് ഗര്‍ഭിണിയായ ആദിവാസി യുവതിയെ തുണി മഞ്ചലില്‍ മൂന്ന് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മറ്റൊരു ആദിവാസി യുവാവിനെ വഴിയില്ലാത്തതിന്‍റെ പേരില്‍ തലസ്ഥാന ജില്ലിയില്‍ തന്നെ കീലോമീറ്ററുകളോളം ചുമന്ന് എത്തിക്കേണ്ടിവന്നത്.
കൂടുതല്‍ വായനയ്ക്ക്: ആദിവായി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; രണ്ട് പ്രതികൾ കൂടെ കീഴടങ്ങി
കൂടുതല്‍ വായനയ്ക്ക്: ഗര്‍ഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം: വീഴ്ചയിൽ നടപടി വേണം,മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്
കൂടുതല്‍ വായനയ്ക്ക്: അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയിൽ ചുമന്ന്,ആംബുലൻസ് വൈകിപ്പിച്ചത് മോശം റോഡും കാട്ടാനശല്യവും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam