ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ കുടുംബം ഇന്ത്യൻ കോഫി ഹൗസിൽ, 40 പവൻ സ്വർണമടങ്ങിയ ബാഗ് മറന്നുവെച്ചു, ശേഷം...

Published : Feb 15, 2024, 12:05 PM ISTUpdated : Feb 15, 2024, 12:16 PM IST
ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ കുടുംബം ഇന്ത്യൻ കോഫി ഹൗസിൽ, 40 പവൻ സ്വർണമടങ്ങിയ ബാഗ് മറന്നുവെച്ചു, ശേഷം...

Synopsis

ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ഇന്ത്യൻ കോഫി ഹൗസിലാണ് സംഭവം

തൃശൂർ: മറന്നുവെച്ച 40 പവന്റെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി ഹോട്ടൽ ജീവനക്കാർ മാതൃകയായി. ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ഇന്ത്യൻ കോഫി ഹൗസിലാണ് സംഭവം. സത്യസന്ധതയ്ക്ക് ഇവിടെ കാപ്പിയേക്കാൾ  രുചിയും മണവും ഉണ്ടെന്ന് ജീവനക്കാർ തെളിയിച്ചു.

കോഫി ഹൗസിലെ ജീവനക്കാരായ പാലക്കാട് സ്വദേശി വെളുത്തുള്ളി വീട്ടിൽ ജയപ്രകാശ്, വരടിയം പണിയാട്ടിൽ രമേശ് ബാബു എന്നിവരുടെ സത്യസന്ധത കാരണം ഉടമയ്ക്ക് 40 പവൻ തിരികെ ലഭിച്ചു. പയ്യോളി സ്വദേശി സുരഭി നിവാസിൽ സതീഷ് ബാബുവിനാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണം തിരിച്ചുകിട്ടിയത്.

ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ സതീഷ് ബാബുവും കുടുംബവും ചായ കുടിക്കാനായാണ് കോഫി ഹൗസിൽ കയറിയത്. വീട് പൂട്ടി വരുമ്പോൾ മോഷണം പോകാതിരിക്കാനായി സ്വര്‍ണാഭരണങ്ങള്‍ സതീഷ് ബാബു കൂടെ കൊണ്ടുവരികയായിരുന്നു. ഹോട്ടലിൽ നിന്ന് മടങ്ങിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാഗ് കളഞ്ഞുകിട്ടിയോ എന്ന് അന്വേഷണത്തിനിടെ ഹോട്ടലിലും ചോദിച്ചു. ഹോട്ടൽ ജീവനക്കാർ ബാഗ് സൂക്ഷിച്ചു വച്ചിരുന്നു. ഉടമയുമായി ടെമ്പിൾ പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം