കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Published : Aug 17, 2026, 11:29 PM IST
Tobacco

Synopsis

തൃശൂര്‍ വലപ്പാട് കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കാനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി 65കാരനായ അബ്ദുള്ളക്കുട്ടി അറസ്റ്റിലായി. ഇയാള്‍ സമാനമായ കേസുകളിലെ സ്ഥിരം പ്രതിയാണെന്നും ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് എസ് എന്‍ സെന്റര്‍ സ്വദേശി കറപ്പം വീട്ടില്‍ അബ്ദുള്ളക്കുട്ടി (65)യാണ് അറസ്റ്റിലായത്. വലപ്പാട് എസ് എന്‍ സെന്ററിലെ ബിസ്മി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് 65 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതി അറസ്റ്റിലായത്.

പ്രതിക്കെതിരേ കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കുറ്റത്തിന് കാപ്പ നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷന്‍ 77 കൂടി ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബ്ദുള്ളക്കുട്ടി വലപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങളുമായി അറസ്റ്റിലായ മൂന്നു കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷന്‍ എസ്. ഐ. എബിന്‍ സി.എന്‍, ജി.എസ്. ഐ. ഉണ്ണി, സി പി .ഒ മാരായ സിയാദ്, ജസ്ലിന്‍ തോമസ്, ശാലിന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയോര ഹൈവേ നിര്‍മ്മാണ സാമഗ്രികള്‍ മോഷണം; കാപ്പ കേസ് പ്രതി ഉള്‍പ്പെടെ പിടിയില്‍
വരുമാനം മുട്ടിച്ചു, ഓട്ടം നിർത്തി 'ബ്ലൂ ഹിൽ'; നടുറോഡിൽ 'പ്രിയദർശിനി'യെ തടഞ്ഞു