നാളെ പ്രതിഷേധ ദിനമായി ആചരിക്കാന്‍ ബാര്‍ കൗൺസിൽ, ആറ്റിങ്ങലിൽ അഭിഭാഷകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ

Published : May 31, 2022, 11:16 PM IST
നാളെ പ്രതിഷേധ ദിനമായി ആചരിക്കാന്‍ ബാര്‍ കൗൺസിൽ, ആറ്റിങ്ങലിൽ അഭിഭാഷകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ

Synopsis

ബാര്‍ കൗൺസിൽ ചെയര്‍മാന്‍ അഡ്വ.കെ.എന്‍.അനില്‍കുമാര്‍ നേതൃത്വം നല്‍കുന്ന പ്രതിനിധി സംഘം ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു സംഭവത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെടും    

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അഭിഭാഷകര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാന്‍ ബാര്‍ കൗൺസിൽ തീരുമാനിച്ചു. നാളെ അഭിഭാഷകര്‍ കോടതികളില്‍ കറുത്ത ബാഡ്ജ് ധരിച്ചാകും ഹാജരാകുക. അഭിഭാഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം ആവര്‍ത്തിക്കുന്നത് മനസിലാക്കിയാണ് നാളെ പ്രതിഷേധ ദിനമായി ആചരിക്കാന്‍ ബാര്‍ കൗൺസിൽ തീരുമാനിച്ചത്. ബാര്‍ അസോസിയേഷനും ബാര്‍ കൗൺസിലും സംയുക്തമായാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ തുടക്കമിട്ട പ്രതിഷേധമാണ് ഇപ്പോള്‍ ബാര്‍ കൗൺസിൽ ഏറ്റെടുക്കുന്നത്.

ബാര്‍ കൗൺസിൽ ചെയര്‍മാന്‍ അഡ്വ.കെ.എന്‍.അനില്‍കുമാര്‍ നേതൃത്വം നല്‍കുന്ന പ്രതിനിധി സംഘം ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടു സംഭവത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെടും. ആറ്റിങ്ങലിലെ പൊലീസ് അതിക്രമത്തിന്നെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡനറും ബാര്‍ കൗൺസിൽ മെമ്പറുമായ ആനയറ ഷാജിയാണ് പ്രശ്നത്തിന്റെ ഗൌരവം ചൂണ്ടിക്കാട്ടി ബാര്‍ കൗൺസിലിനെ സമീപിക്കുകയും ശക്തമായ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തത്.

അഭിഭാഷകർക്കെതിരെ വർദ്ധിച്ചുവരുന്ന പൊലീസ് അതിക്രമത്തിനെതിരെ ട്രിവാൻഡ്രം ബാർ അസോസിയേഷൻ അടിയന്തിരമായി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഈ പ്രമേയമാണ് കഴിഞ്ഞ ദിവസം കൂടിയ ബാര്‍ കൗൺസിൽ യോഗം പരിഗണിച്ചത്. ഇതിനെ തുടര്‍ന്നാണ് നാളെ പ്രതിഷേധദിനമായി ആചരിക്കാന്‍ ബാര്‍ കൗൺസിൽ തീരുമാനിച്ചത്.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികളെ ആറ്റിങ്ങൽ പൊലീസ് സർക്കിൾ ഇൻസ്പക്ടർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ അഭിഭാഷകർ കോടതികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചിരുന്നു. ആറ്റിങ്ങലില്‍ അഭിഭാഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം നടന്നപ്പോള്‍ തിരുവനന്തപുരം ബാർ അസോസിയേഷൻ നേതൃത്വത്തിൽ വഞ്ചിയൂർ ജില്ലാ കോടതി സമുച്ചയത്തിൽ പ്രതിഷേധ ധര്‍ണ്ണ നടത്തിയിരുന്നു. പ്രതിഷേധ ധർണ്ണ അഡ്വ: ആനയറ ഷാജിയാണ് ഉദ്ഘാടനം ചെയ്തത്.

ആറ്റിങ്ങൽ സർക്കിൾ ഇൻസ്പക്ട്റെ സർവ്വീസ്സിൽ നിന്ന് സസ്പൻറ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ബാർ അസോസിയേഷൻ സെക്രട്ടറി പ്രിജിസ് ഫാസിൽ, വിവിധ അഭിഭാഷക യൂണിയൻ നേതാക്കളായ രാജീവ് ചാരച്ചിറ, സനോജ് .ആർ.നായർ, അണിയൂർ അജിത് എന്നിവരാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട കോടതി കേന്ദ്രങ്ങളിലും അഭിഭാഷകർ കോടതികൾ ബഹിഷ്ക്കരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്
വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ