കൂടൊന്നും വേണ്ട, ഇത്തവണ തിടപ്പള്ളിയാകട്ടെ!, മലപ്പുറത്തെ അയ്യപ്പ ക്ഷേത്രത്തിൽ വീണ്ടും കരടിയുടെ ആക്രമണം, തിടപ്പള്ളി തകര്‍ത്തു

Published : Jan 25, 2026, 01:53 PM IST
Bear attacks Ayyappa temple

Synopsis

മലപ്പുറം ടികെ കോളനിയിലെ അയ്യപ്പക്ഷേത്രത്തില്‍ കരടി വീണ്ടും ആക്രമണം നടത്തി ഓഫീസ് മുറിയും തിടപ്പള്ളിയും തകര്‍ത്തു. മാസങ്ങളായി തുടരുന്ന കരടി ശല്യത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട് ഫലപ്രദമാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി.

 മലപ്പുറം: ടികെ കോളനി ധര്‍മശാസ്താ അയ്യപ്പക്ഷേത്രത്തില്‍ വീണ്ടും കരടിയുടെ പരാക്രമം. ക്ഷേത്രത്തിലെ ഓഫിസ് മുറിയും തിടപ്പള്ളിയും പൂര്‍ണമായും തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. ഏകദേശം 70,000 രൂപയു ടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ജനവാസമേഖലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ടികെ കോളനി, കവളമുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം തുടങ്ങിയ പ്രദേശങ്ങളില്‍ കരടിയുടെ സാന്നിധ്യം പതിവായിരിക്കുകയാണ്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ നിലവില്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തര മായി കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കണമെന്നും കരടിയെ ഉടന്‍ പിടികൂടണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ഫോറസ്റ്റ് ഓഫിസിലേക്ക് പൊതുജന മാര്‍ച്ചും ശക്തമായ സമരപരി പാടികളും സംഘടിപ്പിക്കാനാ ണ് നാട്ടുകാരുടെ തീരുമാനം.

വിവരമറിഞ്ഞ് വനംവകുപ്പ് അധികൃ തര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നിരീക്ഷണത്തിനായി കൂടുതല്‍ കാമറ കള്‍ സ്ഥാപിക്കാനും നിലവിലുള്ള കൂട് മാറ്റി സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ തന്നെ കരടിയെ പിടി കൂടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആണി തറച്ച മരത്തിന്റെ കഷ്ണം കൊണ്ട് തലക്കടിച്ച് അയല്‍ക്കാരനെ കൊലപ്പെടുത്തി, പ്രതിക്ക് അഞ്ചു വര്‍ഷം തടവും പിഴയും ശിക്ഷ
പേട്ട റെയിൽവേ സ്റ്റേഷന് മുൻ വശത്ത് പരിശോധന, ബൈക്കിലെത്തിയവർ പെട്ടു; 10 ലക്ഷം വരുന്ന എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ