
കൊച്ചി: എറണാകുളം ജില്ലയിൽ ബെവ്കോയിൽ ഐഎൻടിയുസിയും എഐടിയുസി സംഘടനയിലെ അംഗങ്ങളായ മുഴുവൻ ജീവനക്കാരും നാളെ പണി മുടക്കി തൃപ്പൂണിത്തുറ പേട്ട വെയർഹൗസിൻ്റെ മുന്നിൽ രാവിലെ 10.30 മുതൽ ധർണയിരിക്കുമെന്ന് അറിയിച്ചു. ധർണ ഐഎൻടിയുസി ജില്ല പ്രസിഡൻ്റ് കെ കെ ഇബ്രാഹിംകൂട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും സംയുക്ത സമരസമതി ചെയർമാൻ കെ പി ജോഷി അറിയിച്ചു.
ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച സർക്കാരിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം. അധിക അലവൻസ് 600 രൂപയായി ഉയർത്തണമെന്നും ജീവനക്കാരെ കൊണ്ട് കാലിക്കുപ്പികൾ തിരിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. പൊതു അവധികൾ പോലും ബാധകമാകാതെ പതിനൊന്ന് മണിക്കൂറിലധികം ജോലിചെയ്യുന്ന ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നും കെഎസ്‌ബിസി ലാഭവിഹിതത്തിൽ നിന്ന് ഗാലനേജ് ഫീ ഈടാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം പിന്‍വലിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam