പെരുമ്പാവൂരിൽ ബിജു ജോൺ നഗരസഭാ അധ്യക്ഷൻ; 14 വോട്ട് നേടി ജയം

Published : Jan 19, 2023, 12:16 PM IST
പെരുമ്പാവൂരിൽ ബിജു ജോൺ നഗരസഭാ അധ്യക്ഷൻ; 14 വോട്ട് നേടി ജയം

Synopsis

അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ അംഗം പങ്കെടുത്തില്ല. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു

പെരുമ്പാവൂർ: നഗരസഭയിൽ പുതിയ ചെയർമാനായി യു ഡി എഫിലെ  ബിജു ജോൺ ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ 14 വോട്ടുകൾ നേടിയാണ് യുഡിഎഫ് അംഗത്തിന്റെ വിജയം. തൊട്ടടുത്ത സ്ഥാനാർഥി എൽഡിഎഫിലെ സതി ജയകൃഷ്ണന് എട്ട് വോട്ടുകളാണ് ലഭിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥി വി ജവഹറിന് നാല് വോട്ടുകളാണ് ലഭിച്ചത്. 

ആകെ 27 അംഗങ്ങളുള്ള പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫിനാണ് ഭരണം. യുഡിഎഫിൽ 14 ഉം, എൽ ഡി എഫിൽ എട്ടും , ബിജെപിക്കd നാലും എസ്‌ഡിപിഐക്ക് ഒരംഗത്തിന്റെയും ബലമുണ്ട്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ അംഗം പങ്കെടുത്തില്ല. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 

ടിഎം സക്കീർ ഹുസൈനായിരുന്നു നേരത്തെ പെരുമ്പാവൂർ നഗരസഭയിൽ ചെയർമാൻ. ഇദ്ദേഹം രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.  കോൺഗ്രസിൽ നേരത്തെയുണ്ടായിരുന്ന ധാരണ പ്രകാരമാണ് സക്കീർ ഹുസൈൻ രാജിവെച്ചത്. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടറായിരുന്നു അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വരണാധികാരി.
 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്