
കാസര്‍കോട്: കാസര്‍കോട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കാസര്‍കോട് ഹൊസങ്കടിയില്‍ വച്ചാണ് അപകടമുണ്ടായത്. ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് മരിച്ചത്. ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് നവാഫ് റോഡില്‍ വീഴുകയായിരുന്നു. ഈ സമയത്ത് എതിരെവന്ന ലോറി കയറിയാണ് മരണം സംഭവിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam