
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ആലമുക്ക് റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. കുരുതംകോട്, തലയ്ക്കോണം സ്വദേശിയ വിഷ്ണു ഓടിച്ച ബൈക്ക് ഉറിയക്കോട് സ്വദേശിയും ആക്രി കച്ചവടക്കാരനുമായ ബാബുവിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ആലമുക്ക് ഭാഗത്ത് നിന്നും പേഴുംമൂട് ഭാഗത്തേക്ക് വന്ന ബാബു ആലമുക്ക് മുളയംകോട് തടിമില്ലിന് സമീപം വച്ച് സ്കൂട്ടർ ഓടിച്ച് റോഡിന് മറുവശത്ത് എത്തുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിഷ്ണു പേഴുമുട് ഭാഗത്ത് നിന്നും പൂവച്ചൽ ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തിൽ ബാബുവിന്റ് ഇടത് കാൽപാദം അറ്റ് തൂങ്ങി. വിഷ്ണുവിന്റെ വലതുകൈയ്ക്ക് ഒടിവ് സംഭവിച്ചു. ഇരുവരെയും മെഡിക്കൽകൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം