നിയന്ത്രണം വിട്ട ബൈക്ക് കെസ്ആർടിസി ബസിന് അടിയിലേക്ക്; യുവാവിന് ദാരുണാന്ത്യം

Published : Aug 22, 2023, 07:44 PM IST
നിയന്ത്രണം വിട്ട ബൈക്ക് കെസ്ആർടിസി ബസിന് അടിയിലേക്ക്; യുവാവിന് ദാരുണാന്ത്യം

Synopsis

ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേയ്ക്ക് വരും വഴിയാണ് യുവാവ് അപകടത്തിൽ പെട്ടത്.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കെ.എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ച (25)നാണ് മരിച്ചത്.  ഇന്ന് വൈകിട്ട് 5.30 ഓടെ കാഞ്ഞിരപ്പള്ളി കുരിശുകവലയിലായിരുന്നു അപകടം. ദേശീയപാതയിലൂടെ എത്തിയ ബെക്ക് നിയന്ത്രണം വിട്ട് മറിയുകയും യുവാവ് കെ.എസ്ആർ ടി സി ബസിനടിയിൽ പെടുകയും  പിൻചക്രം കയറി യിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേയ്ക്ക് വരും വഴിയാണ് യുവാവ് അപകടത്തിൽ പെട്ടത്.

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പിരിശോധന, 6 സ്ഥാപനങ്ങൾ പൂട്ടിച്ചു, 54 സ്ഥാപനങ്ങൾക്ക് നോട്ടീസ്
 

PREV
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട