
ഇടുക്കി: കട്ടപ്പനയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലക്കവല സ്വദേശി ആദർശ് ആണ് പിടിയിലായത്. കൈയ്ക്കും വയറിനും പരിക്കേറ്റ എസ്ഐ എൻ ജെ സുനേഖ് ആശുപത്രിയിൽ ചികിത്സ തേടി.
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് അമിത വേഗത്തിൽ വരുന്നത് കണ്ട് തടഞ്ഞപ്പോഴാണ് എസ്ഐയെ ആദർശ് ആക്രമിക്കാൻ ശ്രമിച്ചത്. ബൈക്ക് പിന്നോട്ടെടുത്ത് റോഡരികിലെ ഭിത്തിയോട് ചേർത്ത് ഉദ്യോഗസ്ഥനെ ഞെരുക്കുകയായിരുന്നു.ആദർശിന് ഡ്രൈവിംഗ് ലൈസൻസില്ലെന്നും വ്യക്തമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam