കുഴിയില്‍ പെടാതിരിക്കാന്‍ തിരിച്ച ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്, ചോര വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍

Published : Apr 30, 2023, 12:19 PM IST
കുഴിയില്‍ പെടാതിരിക്കാന്‍ തിരിച്ച ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്, ചോര വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍

Synopsis

റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. 

തിരുവനന്തപുരം: റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവർ അര മണിക്കൂറോളം റോഡിൽ കിടക്കേണ്ടി വന്നതായി നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി മഞ്ചാടിമൂട് - അഴുർ റോഡിലായിരുന്നു അപകടം. റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ പരുക്കേറ്റവര്‍ അര മണിയ്ക്കൂറോളം റോഡിൽ ചോരവാർന്ന് കിടന്നതിനേ തുടർന്ന് 108 ആംബുലൻസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഈ കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് സംഭവിച്ചത് എന്ന് നാട്ടുകാർ പറയുന്നു. റോഡ് നന്നാക്കണമെന്ന ആവശ്യം പ്രദേശവാസികളിൽ നിന്നും, യാത്രികരിൽ നിന്നും വളരെ
നാളുകളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

അടുത്തിടെ കോടികൾ മുടക്കി നവീകരിച്ച റോഡിൽ വെള്ള കെട്ടിന് പരിഹാരം കണ്ടില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ്  ഒറ്റയാൾ പ്രതിഷേധം നടന്നത് അടുത്ത ദിവസമാണ്. കിള്ളി, പങ്കജ കസ്തൂരി, കാന്തള കട്ടക്കോട് റോഡിന്‍റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് കാട്ടാക്കട മണ്ഡലം പ്രസിഡൻറ് എം എം അഗസ്റ്റിൻ ആണ് ചെളി വെള്ളത്തിൽ ഇരുന്നു പ്രതിഷേധിച്ചത്. ദിനവും എം എൽ എ ഉൾപ്പടെ ജനപ്രതിനിധികൾ സര്ക്കാര് ജീവനക്കാർ ഒക്കെ നിരവധി തവണ കടന്നു പോകുന്ന റോഡിൻറെ ശോചനീയാവസ്ഥ ഇവർ കണ്ടില്ല എന്ന് നടിച്ചതോടെയാണ് മണ്ഡലം പ്രസിഡൻറ് പ്രതിഷേധം അറിയിച്ചു ചെളിയിൽ ഇരുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി