ആറ്റിൽ വീണയാളെ തെരയുന്നതിനിടെ തൊട്ടടുത്ത് വള്ളം മറിഞ്ഞ് അപകടം, സ്‌കൂബ ടീം പാഞ്ഞെത്തി രക്ഷിച്ചത് മൂന്ന് പേരെ

Published : Jun 28, 2025, 12:00 PM IST
Scuba diving rescue

Synopsis

കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായതോടെ സ്‌കൂബ ടീം തെരച്ചിലിനെത്തിയിരുന്നു. ഈ സമയത്താണ് തടയണയിൽ വീണ് മൂന്നംഗ സംഘം അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് തടയണയിലേക്കു വീണ മൂന്നു പേരെ തിരുവനന്തപുരം ഫയർസ്റ്റേഷനിലെ സ്‌കൂബ ടീം സാഹസികമായി രക്ഷപ്പെടുത്തി. നരുവാമൂട് സ്വദേശി ശിവകുമാർ (33), പേയാട് സ്വദേശികളായ അരുൺ (34), മണി (43) എന്നിവരാണ് തടയണയിൽ അകപ്പെട്ടത്. മീൻ പിടിക്കുന്നതിനായി ആറ്റിലൂടെ വള്ളത്തിൽ തുഴഞ്ഞു വരുന്നതിനിടെ ഒഴുക്കിൽ നിയന്ത്രണം നഷ്ടമായി തടയണയിലേക്കു വീഴുകയായിരുന്നു.

മൂന്നു പേരിൽ ഒരാൾ നീന്തി ചുഴിയെ മറികടന്നു. മറ്റുള്ളവർ വള്ളത്തിനൊപ്പം ചുഴിയിൽ അകപ്പെടുകയായിരുന്നു. കാവടിക്കടവിൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. ഇവിടെ കുളിക്കാനിറങ്ങിയ സുനിൽ എന്ന യുവാവിനെ കാണാതായതോടെ സ്‌കൂബ ടീം തെരച്ചിലിനെത്തിയിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തുന്ന സമയത്താണ് തടയണയിൽ വീണ് മൂന്നംഗ സംഘത്തിന് അപകടമുണ്ടായത്.

ടീം അംഗങ്ങൾ ഉടനെ ഡിങ്കി ബോട്ടുമായെത്തി സാഹസികമായി ഇവരെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ ഡിങ്കിയിൽ വെള്ളം കയറി രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും നഷ്ടപ്പെട്ടു. സ്ഥലത്തിന് സമീപം സ്കൂബാ ടീം ഉണ്ടായതിനാൽ മാത്രമാണ് പെട്ടന്ന് രക്ഷാപ്രവർത്തനം സാധ്യമായതെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, ആറ്റിൽവീണ യുവാവിനായി രാത്രി ഒമ്പതുവരെ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നുരാവിലെ പുനഃരാരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍