കുനിയിൽക്കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

Published : Oct 14, 2020, 07:40 PM IST
കുനിയിൽക്കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

Synopsis

അത്തോളി കുനിയിൽക്കടവ് പാലത്തിൽ  നിന്ന്  പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. 

കോഴിക്കോട്: അത്തോളി കുനിയിൽക്കടവ് പാലത്തിൽ  നിന്ന്  പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂർ കുളൂർ ഹൗസിൽ 39-കാരിയായ രേഖ രാജുവിനെയാണ് ചൊവ്വാഴ്ച പുഴയിൽ കാണാതായത്. 

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. കൊയിലാണ്ടി ഫയർ ആന്റ് റെസ്ക്യുവും കോരപ്പുഴ സ്പൈമോക്ക് ടീമും  നടത്തിയ   തിരച്ചിലിൽ ബുധനാഴ്ച ഒന്നേകാലോടെയാണ് പാലത്തിന്റെ അഞ്ചാം തൂണിന് സമീപം  കണ്ടെത്തിയത്.   

മൃതദേഹം കൊയിലാണ്ടി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ് കുളൂർ  രാജു. തിരുവങ്ങൂരിൽ ഹയർ ഗുഡ്സ് സ്ഥാപനം നടത്തുകയാണ്. ഏക മകൻ യദു വെസ്റ്റ് ഹിൽ പോളിടെക്നിക് ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂട്ടിക്കിടന്ന വീട്ടിലെ കറന്റ് ബിൽ എടുക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടുതകർത്ത നിലയിൽ, നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണം
പൊലീസുണ്ടോ വിടുന്നു... പരിശോധിച്ചത് 500-ഓളം സിസിടിവി ദൃശ്യങ്ങൾ; യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ കൗമാരക്കാർ പിടിയിൽ