തൃശൂർ: കാഞ്ഞാണി കണ്ടശാംകടവ് പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുറനാട്ടുകര പുതുശ്ശേരി നേതാജി റോഡിൽ തയ്യിൽ വീട്ടിൽ ആകർഷ് സുരേഷിന്റെ (കുശൻ 27) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ കനോലി കനാലിൽ തൊയക്കാവ് കാളിയേക്കൽ ഭാഗത്ത് നിന്നും കണ്ടെത്തിയത്.
ഞായറാഴ്ച്ച എൽത്തുരുത്തിലുള്ള കൂട്ടുകാരന്റെ വീട്ടിലേക്കെന്നും പറഞ്ഞത് വന്നതായിരുന്നു. കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടശാംകടവ് പാലത്തിൽ നിന്നും പേഴ്സും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. പൊലീസും ഫയർഫോഴ്സും രണ്ട് ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വിമുക്ത ഭടൻ സുരേഷിന്റെ മകനാണ് മരിച്ച ആകർഷ്. ഇവരുടെ തറവാട്ടു വീട് കണ്ടശ്ശാംകടവിലാണ്. ബി കോം വിദ്യാർഥിയായിരുന്നു ആകർഷ്. ഇരട്ട സഹോദരനും സഹോദരിയും ഉണ്ട്. 15 വർഷമായി പുറനാട്ടുകരയിലാണ് ഇവർ താമസിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സംഭവം ഇങ്ങനെ
ഞായറാഴ്ച്ച എൽത്തുരുത്തിലുള്ള കൂട്ടുകാരന്റെ വീട്ടിലേക്കെന്നും പറഞ്ഞത് വന്നതായിരുന്നു. കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടശാംകടവ് പാലത്തിൽ നിന്നും പേഴ്സും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. പൊലീസും ഫയർഫോഴ്സും രണ്ട് ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam