കാസർകോട്ട് തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Aug 22, 2020, 5:23 PM IST
Highlights

പെരുമ്പള പുഴയിൽ തോണി മറിഞ്ഞ്  കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: പെരുമ്പള പുഴയിൽ തോണി മറിഞ്ഞ്  കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കുന്നുമ്മൽ നാസറിന്റെ മകൻ നിയാസിൻ്റെ (23) മൃതദേഹമാണ് പെരുമ്പള പാലത്തിനടിയിൽ നിന്ന് കണ്ടെത്തിയത്.  പുലർച്ചെ രണ്ടുമണിയോടെയാണ്.

മണൽ വാരുന്നതിനായി പോയ നാലംഗ സംഘത്തിൻ്റെ തോണി പെരുമ്പള പാലത്തിൻ്റെ തൂണിൽ ഇടിച്ച് മറിഞ്ഞത്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും നിയാസ്  ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരു ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read more: തിങ്കളാഴ്ച്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴ...

പ്രതീകാത്മക ചിത്രം
 

click me!