ഏലൂരിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Nov 13, 2024, 02:40 PM IST
ഏലൂരിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

എറണാകുളം എലൂരിൽ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കൊച്ചി: എറണാകുളം എലൂരിൽ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളമശ്ശേരി സ്വദേശി നിതിനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം മേത്താനം പാലത്തിന്റെ കൈവരിയിൽ ഇരിക്കവേ നിതിൻ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. സ്കൂബ ടീമും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി