തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി; ദൃശ്യങ്ങൾ പുറത്ത്, നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കിട്ടി

Published : Jul 09, 2024, 03:10 PM ISTUpdated : Jul 09, 2024, 04:02 PM IST
തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി യുവതി; ദൃശ്യങ്ങൾ പുറത്ത്, നീണ്ട തെരച്ചിലിനൊടുവിൽ  മൃതദേഹം കിട്ടി

Synopsis

രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങൾ തൊട്ടടുത്തുള്ളവരുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു. ആളുകൾ പേടിച്ചെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. 

കൊല്ലം: പുനലൂർ തൂക്കുപാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിന് സമീപത്ത് നിന്ന് തന്നെയാണ് യുവതിയുടെ മൃതദേഹം കിട്ടിയിത്. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

രാവിലെ പത്തേകാലോടെയാണ് യുവതി തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയത്. ഈ ദൃശ്യങ്ങൾ തൊട്ടടുത്തുള്ളവരുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു. ചുറ്റിലുമുള്ളവർ പേടിച്ചു പിൻമാറിയെങ്കിലും വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് പൊലീസും ഫയർഫോഴ്സും എത്തി തെരച്ചിൽ നടത്തിയത്. നീരൊഴുക്ക് കൂടുതലും ആഴമേറിയ ഭാ​ഗവുമായത് കൊണ്ട് തെരച്ചിൽ ദുർഘടമായിരുന്നു. അതേസമയം, യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് യുവതിയുടെ ചിത്രം പ്രചരിപ്പിച്ച് അന്വേഷണം നടത്തിവരികയാണ്. 

എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധം; കെഎസ്‍യു അവകാശ പത്രിക മാര്‍ച്ചിൽ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് പരിക്ക്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മനുഷ്യത്വത്തിന് 'ബിഗ് നന്ദി'; സിയാ ഫാത്തിമയ്ക്കായി നിയമം മാറ്റിയ കേരളത്തിന് അക്ഷരമാല തീർത്ത് സഹപാഠികൾ
പത്തനംതിട്ടയിൽ സ്വകാര്യ ബസിനുള്ളിൽ വീണ് കയ്യൊടിഞ്ഞ 71കാരിയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി