
കാസർകോട്: കാസർകോട് ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഉളിയത്തടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൻ (46) ആണ് മരിച്ചത്. തളങ്കര കടവത്ത് നിന്ന് മത്സ്യ തൊഴിലാളികളാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ സ്കൂബ ടീം അടക്കം തെരച്ചിൽ തുടരുകയായിരുന്നു.
ഇന്നലെ രാവിലെ ആറരയോടെയാണ് പുഴയിൽ ചാടിയ വിവരം പുറത്തറിയുന്നത്. ഹസൻ വന്ന കാറും മൊബൈൽ ഫോണും ചെരിപ്പും പാലത്തിന് സമീപമുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇദേഹം ചിലർക്ക് വാട്സ് ആപ്പിൽ വോയ്സ് മെസേജ് ഇട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസർക്കോട്ട് ഒരു ഹോട്ടൽ നടത്തുകയാണ് ഹസൻ. കനത്ത അടിയൊഴുക്കുള്ള പുഴയിലേക്കാണ് ഹസൻ ചാടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam