ഭാരതപ്പുഴയില്‍ അസ്ഥി കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു

Published : Feb 11, 2021, 04:40 PM IST
ഭാരതപ്പുഴയില്‍ അസ്ഥി കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു

Synopsis

തുടയെല്ലിലെ സ്റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.  

പൊന്നാനി: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം മൃതദേഹാവശിഷ്ടം കണ്ടെത്തിയ  സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു.  മൂന്ന് വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശി തുപ്രന്റേതാണ് അവശിഷ്ടമെന്ന് സ്ഥിരീകരിച്ചു. തുടയെല്ലിലെ സ്റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

തുപ്രന്‍ മരിച്ചതിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. പിന്നീട് സ്ഥലം ഭാഗം വെച്ചപ്പോള്‍ അടക്കം ചെയ്ത ഭാഗത്ത് വീടിന് കുഴിയെടുത്തിരുന്നു. അപ്പോള്‍ ലഭിച്ച അസ്ഥികള്‍ ഫെബ്രുവരി രണ്ടിന് തിരുനാവായയിലും ചമ്രവട്ടത്തുമായി ഉപേക്ഷിച്ചു. ഇവയാണ് ഇപ്പോള്‍ തീരത്തടിഞ്ഞ് പൊലീസിനെ കുഴക്കിയത്. വീണ് പരിക്കേറ്റതിന് ശേഷമാണ് തുപ്രന് തുടയെല്ലില്‍ സ്റ്റീല്‍ ഘടിപ്പിച്ചതെന്ന് പൊന്നാനി സിഐ മഞ്ജിത് ലാല്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്
വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു