അരൂരിൽ രണ്ട് സ്ഥാനാർത്ഥികളും നേടിയത് 328 വോട്ട്, നറുക്കെടുപ്പിൽ ജയം ഉറപ്പിച്ചത് എൽഡിഎഫ്

Published : Dec 16, 2025, 03:25 PM IST
 Kerala local election results

Synopsis

എറണാകുളം അരൂർ ഗ്രാമപഞ്ചായത്ത് 22-ാം വാർഡിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പ് നടത്തി. ആദ്യമായി മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ചുമർ ചിത്രകാരൻ സജി നറുക്കെടുപ്പിലൂടെ വിജയിച്ചു.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ സീറ്റ് ഉറപ്പിച്ചിരിക്കുകയാണ് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട സജി അരൂർ. എറണാകുളം അരൂർ ഗ്രാമപഞ്ചായത്തിൽ 22-ാം വാർഡിലെ വോട്ട് എണ്ണിയപ്പോൾ എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് തുല്യ വോട്ടുകൾ. ഇതോടെ ഫല പ്രഖ്യാപനം നടത്താതെ അവസാനത്തേക്ക് മാറ്റി വെച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥി സജി അരൂരിന്‍റെയും യു ഡി എഫിലെ ലോഷ് മോന്‍റെയും വിജയമാണ് തുലാസിലായത്. വോട്ട് എണ്ണിയപ്പോൾ ഇരുവർക്കും 328 വോട്ട് വീതമാണ് ലഭിച്ചത്. വോട്ടിംഗ് യന്ത്രത്തിലും പിഴവുണ്ടായില്ല, എല്ലാം കൃത്യം എന്ന് ഉറപ്പിച്ചതോടെ സ്ഥാർത്ഥികൾക്ക് ടെൻഷനും വോട്ടർമാർക്ക് കൗതുകവും വർധിച്ചു.

പിന്നീട് ഇരുവരുടെയും സമ്മതത്തോടെ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചു. നറുക്കെടുപ്പിൽ ആകാംക്ഷയ്ക്ക് വിരാമമിട്ട് സജി തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഇടത് മുന്നണിക്ക് നേട്ടമായി. ചുമർ ചിത്രകാരനായ സജി ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു ഡി എഫ്. സ്ഥാനാർഥിയായിരുന്നു ലോഷ് മോന്റെ പേരും ശ്രദ്ധേയമായിരുന്നു. മധു ചക്കനാട്ടായിരുന്നു എൻ ഡി എയുടെ സ്ഥാർത്ഥി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില