
കോട്ടയം: ഇരു വൃക്കകളും തകരാറിലായ യുവാവിന് ചികിത്സാ സഹായമേകാന്‍ ഒരു നാട് ഒന്നിച്ചു. കോട്ടയം വൈക്കം സ്വദേശിയായ ഓട്ടോഡ്രൈവര്‍ അനുരാഗിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് ജനകീയ കൂട്ടായ്മ. വൈക്കം പട്ടണത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം അനുരാഗിന് ചികിത്സാ സഹായം തേടിയുള്ള ബോര്‍ഡുകള്‍ ഒരുപാട് കാണാം. ഓട്ടോ ഡ്രൈവറായ അനുരാഗിന്‍റെ ഇരുവൃക്കകളും തകരാറിലായതോടെയാണ് സഹായത്തിന്‍റെ ആയിരം കരങ്ങള്‍ ഒന്നിച്ചു നീട്ടി നാട്ടുകാര്‍ ഒരുമിച്ച് ഇറങ്ങിയത്.
രോഗബാധിതനായ അനുരാഗിന് വൃക്ക നല്‍കാന്‍ ഭാര്യ തയാറാണെങ്കിലും ചികിത്സയ്ക്ക് വേണ്ടി വരുന്ന 26 ലക്ഷത്തോളം രൂപ കണ്ടെത്താനാണ് നാട്ടുകാരുടെ ഈ സ്നേഹ കൂട്ടായ്മ. ഈ മാസം 24നകം വൈക്കം മുന്‍സിപ്പാലിറ്റിയിലെ 26 വാര്‍ഡുകളിലും നാട്ടുകാരുടെ സംഘമിറങ്ങും. ഓരോ വീട്ടില്‍ നിന്നും കിട്ടുന്ന ചെറിയ തുകകള്‍ സമാഹരിക്കും. നാട്ടുകാര്‍ക്ക് പുറമേ മറുനാടുകളിലുള്ള നല്ല മനസുളള മനുഷ്യരുടെയെല്ലാം പിന്തുണ ഈ ഉദ്യമത്തിന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം.
ANURAG CHIKILSA SAHAYA SAMITHY,VAIKKOM
ACCOUNT NUMBER 553702010016868
IFSC UBIN0555371
UNION BANK OF INDIA VAIKKOM BRANCH
നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നടുറോഡിൽ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍; കേസെടുത്ത് പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam