17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകന്‍ പിടിയിൽ; ഗ്രാമ മേഖലയിൽ വിൽപന നടത്താന്‍ എത്തിച്ചതെന്ന് എക്സൈസ്

Published : Mar 14, 2025, 01:14 PM ISTUpdated : Mar 14, 2025, 01:18 PM IST
17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകന്‍ പിടിയിൽ; ഗ്രാമ മേഖലയിൽ വിൽപന നടത്താന്‍ എത്തിച്ചതെന്ന് എക്സൈസ്

Synopsis

പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.

കൊല്ലം: ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. കൊല്ലം ചവറയിൽ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിൽ. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്.

ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമായിരുന്നു. ഗ്രാമ മേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരത്തെ മൊത്തവിതരണക്കാരനിൽ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയത്. ഇയാളെക്കുറിച്ചും സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു.

Also Read:  കോളേജ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് മിഠായി പിടികൂടി; മൂന്ന് മാസമായി ഓൺലൈനിൽ നിന്ന് വാങ്ങിയതെന്ന് പൊലീസ്

Also Read:  സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; 19 കാരൻ പിടിയിൽ, ഐടിഐയിലെ വിദ്യാർത്ഥി പിടിയിലായത് 2 കിലോ കഞ്ചാവുമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി