ചാലിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Published : Jul 31, 2019, 03:44 PM IST
ചാലിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Synopsis

വാഴക്കോട് ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അരവിന്ദാണ് മരിച്ചത്. നാട്ടുകാരും ട്രോമാ കെയർ വളണ്ടിയർമാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

മലപ്പുറം: വാഴക്കാട് ചാലിയാറിലെ മണന്തലക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വാഴക്കോട് ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അരവിന്ദാണ് മരിച്ചത്. നാട്ടുകാരും ട്രോമാ കെയർ വളണ്ടിയർമാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഒഴിവ് ദിനമായതിനാൽ വാഴക്കാട് ടർഫ് ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കളി കഴിഞ്ഞ് ചാലിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ അരവിന്ദ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന കുട്ടികൾ പറയുന്നു. വാഴക്കാട് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം
'കേരളത്തിന്റെ അഭിമാനം'; റോഡില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ