കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Published : Dec 15, 2019, 06:05 PM IST
കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Synopsis

താമരശ്ശേരി പെരുമ്പള്ളിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചാണ് കാർ യാത്രികരായിരുന്ന സഹോദരങ്ങൾ മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

കോഴിക്കോട്: താമരശ്ശേരിക്കടുത്തുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാൽ വല്ലാട്ടിൽ ജോസ്, എൽസി ദമ്പതികളുടെ മക്കളായ ജിനിൽ ജോസ് (34), ജിനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്. താമരശ്ശേരി പെരുമ്പള്ളിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചാണ് കാർ യാത്രികരായിരുന്ന സഹോദരങ്ങൾ മരിച്ചത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. വിദേശത്ത് നഴ്സായിരുന്ന ജിനീഷ് അവധിക്ക് വന്നതായിരുന്നു. ഇവരുടെ മറ്റൊരു സഹോദരൻ ജിനുവിന്റെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന ജിനിലിനെയും കുട്ടി വയനാട്ടിലേക്ക് പോകവേയാണ് അപകടം നടന്നത്. ജിനിലിന്റെ ഭാര്യയും മക്കളും വിദേശത്താണ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി
പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി