Latest Videos

വ്യാപക ലഹരി വിൽപ്പനയെന്ന് രഹസ്യ വിവരം; അസം സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത് ബ്രൗണ്‍ഷുഗറും കഞ്ചാവും

By Web TeamFirst Published May 9, 2024, 2:34 AM IST
Highlights

പ്രതിക്ക് മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഒന്നര മാസത്തിനുള്ളില്‍ തൃശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടിയ പത്ത് കേസുകളില്‍ എട്ട് കേസിലെ പ്രതികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്

തൃശൂര്‍: അസം സ്വദേശിയില്‍ നിന്ന് ബ്രൗണ്‍ഷുഗറും കഞ്ചാവും പിടികൂടി. പെരിങ്ങാവ് പ്രദേശങ്ങളില്‍ വ്യാപകമായി ലഹരി വിൽപ്പന നടക്കുന്നു എന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ വിയ്യൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. അസമിലെ നാഗോണ്‍ ജില്ലയിലെ ബാര്‍പേട്ട സ്വദേശിയായ മുക്‌സിദുല്‍ അലം (24) ആണ് അറസ്റ്റിലായത്.

പ്രതിക്ക് മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഒന്നര മാസത്തിനുള്ളില്‍ തൃശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടിയ പത്ത് കേസുകളില്‍ എട്ട് കേസിലെ പ്രതികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ ആറ് കേസുകളും ബ്രൗണ്‍ഷുഗറുമായി ബന്ധപ്പെട്ടതാണ്.

അന്വേഷണ സംഘത്തില്‍ വിയ്യൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. വിവേക് നാരായണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്രഹാം, സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. തൃശൂര്‍ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ജി  സുവ്രതകുമാര്‍, കെ ഗോപാലകൃഷ്ണന്‍, പി രാഗേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത്ത്, സുജിത്ത്, വിപിന്‍, വിമല്‍ കെ വി  എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ചില്ല് പാലത്തിലെ ചെളി കണ്ടപ്പോൾ സംശയം; ക്യാമറ നോക്കി കൈക്കൂപ്പി പോകുന്ന യുവാവ്, സിസിടിവിയിൽ നടുക്കുന്ന കാഴ്ചകൾ

യാത്രക്കാരന്‍റെ പാന്‍റിനുള്ളിലെ ചെറിയ ബാഗ്, സംശയം തോന്നി തുറന്നു; ഞെട്ടൽ, കടത്താൻ ശ്രമിച്ചത് ചെറിയ പാമ്പുകളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!