പാഴ്‍‍വസ്തുക്കളില്‍ നിന്ന് കരകൗശല ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Sep 8, 2019, 4:39 PM IST
Highlights

ഏഴുമാസത്തെ പ്രയത്നത്തിന്‍റെ ഫലമായാണ് കുട്ടികള്‍ കരകൗശല ഉത്പന്നങ്ങല്‍ വിപണിയിലെത്തിച്ചത്.

തിരുവനന്തപുരം: ഓണവിപണിയിലേക്കായി പാഴ്വസ്തുക്കളില്‍ നിന്ന് കരകൗശല ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് തിരുവനന്തപുരം ഒറ്റശേഖരമംഗലത്തെ ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. പരിസ്ഥിതിദിന സന്ദേശവുമായി ഇരുപതിലധികം ഉത്പന്നങ്ങളാണ് ഇവര്‍ നിര്‍മ്മിച്ചത്. 

ഏഴുമാസത്തെ പ്രയത്നത്തിന്‍റെ ഫലമായാണ് കുട്ടികള്‍ കരകൗശല ഉത്പന്നങ്ങല്‍ വിപണിയിലെത്തിച്ചത്. പായ, ചെടിച്ചട്ടി, ജെല്‍ മെഴുകുതിരി, അലങ്കാര വസ്തുക്കള്‍, തുണിസഞ്ചി മുതലായവയാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. കുപ്പികള്‍, ഡിസ്പോസിബിള്‍ ഗ്ലാസുകള്‍, കേടായ ബള്‍ബുകള്‍ ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കളില്‍ നിന്നാണ് കുട്ടികള്‍ മനോഹരമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. 

click me!