
മേപ്പാടി: വയനാട് പ്രകൃതി ദുരന്തത്തിൽ വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെട്ട വെള്ളാർമല സ്കൂളിലെയും മുണ്ടക്കായി സ്കൂളിലെയും 650 ഓളം വരുന്ന വിദ്യാർത്ഥികളെ മേപ്പാടി സർക്കാർ ഹൈസ്കൂളിലേക്ക് പുനരധിവസിപ്പിക്കുന്നതിന്റെ ക്ലാസ് മുറികൾ നിർമ്മിച്ച് നൽകാനൊരുങ്ങി ബിൽഡേഴ്സ് അസ്സോസിയേഷൻ് ഓഫ് ഇന്ത്യ. കോൺട്രാക്ടർമാരുടെയും, ബിൽഡർമാരുടെയും അഖിലേന്ത്യാ സംഘടനയായ ബിൽഡേഴ്സ് അസ്സോസിയേഷൻ് ഓഫ് ഇന്ത്യയാണ് 12 പുതിയ ക്ലാസ്സ് റൂമുകൾ നിർമ്മിച്ചു നൽകുന്നത്.
ഇതിന്റെ ശിലാസ്ഥാപന കർമ്മം വിദ്യഭ്യാസവകുപ്പ് മന്ത്രി ശിവൻകുട്ടി മന്ത്രിമാരായ കേളു, ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ സെപ്തംബർ 2ന് മേപ്പാടി സ്കൂളിൽ വച്ച് നടന്നു. രണ്ടാം ഘട്ടത്തിൽ 150 ഓളം വിദ്യർത്ഥികൾക്ക് താമസിക്കുവാനായി ഹോസ്റ്റൽ സൗകര്യങ്ങൾ സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് നിർമ്മിച്ചു നൽകാനും തീരുമാനമായിട്ടുണ്ട്.
സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി 4 കോടിയിലധികം ചെലവ് വരുന്ന മേൽ പറഞ്ഞ നിർമ്മാണ പ്രവർത്തികൾ സർക്കാർ പറയുന്ന തീതിയിൽ തികച്ചും സൗജന്യമായാണ് ബിൽഡേഴ്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ നിർമ്മിക്കുന്നത്. ബിൽഡേഴ്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡൻ്റ് ശിവകുമാർ, സ്റ്റേറ്റ് ചെയർമാൻ സുരേഷ് പൊറ്റെക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി മിജോയ്, സ്റ്റേറ്റ് ട്രഷറർ സതീഷ്കുമാർ, കോഴിക്കോട് സെൻ്റർ ചെയർമാൻ സുബൈർ കൊളക്കാടൻ, എംസി മെമ്പർ ഖാലിദ് എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം