ഇരുനില കെട്ടിടം തകർന്നു വീണു; അഞ്ച് പേർക്ക് പരിക്ക്

Published : Aug 08, 2018, 11:49 PM ISTUpdated : Aug 08, 2018, 11:50 PM IST
ഇരുനില കെട്ടിടം തകർന്നു വീണു; അഞ്ച് പേർക്ക് പരിക്ക്

Synopsis

കോഴിക്കോട് നഗരത്തിൽ ഇരുനില കെട്ടിടം തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിന്റെ വടക്കുഭാഗത്തായി ഉച്ചയ്ക്ക് 12.50 മണിയോടെയായിരുന്നു അപകടം. 

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഇരുനില കെട്ടിടം തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിന്റെ വടക്കുഭാഗത്തായി ഉച്ചയ്ക്ക് 12.50 മണിയോടെയായിരുന്നു അപകടം. 

ഇതരദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന ചെരുപ്പ് നിർമ്മാണ യൂണിറ്റായി പ്രവർത്തിക്കുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നു വീണത്. അപകടം നടക്കുന്ന സമയത്ത് പത്തു പേർ കെട്ടിടത്തിനുള്ളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.  അപകടത്തില്‍ പരിക്കേറ്റ ബീഹാർ സ്വദേശികളായ കാരിലാൽദാസ് (34), ഉചിത് ദാസ്(33), പരമേശ്വർ ദാസ്(35), ചന്ദൻദാസ്(35), വിനോദ് ദാസ് (45) എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതിയറ ചേങ്ങോട്ട് സ്വദേശി  അബ്ദുൾ സമദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാർ അസി: സ്റ്റേഷൻ ഓഫീസർ പി.ഐ ഷംസുദ്ദീൻ, ലീഡിങ്ങ് ഫയർ മാൻ എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്.    

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനെ ഭാര്യവീട്ടിൽ കൊണ്ടാക്കിയശേഷം വീട്ടിലെത്തി, ഭാര്യ കൊലുസ് മോഷണക്കേസിൽ റിമാൻഡിലായതിന് പിന്നാലെ കടുംകൈ
നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം