'എസ്എംഎസ്, ശബ്ദസന്ദേശ പരസ്യം'; മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിര്‍ദേശം

Published : Apr 08, 2024, 01:48 PM IST
'എസ്എംഎസ്, ശബ്ദസന്ദേശ പരസ്യം'; മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിര്‍ദേശം

Synopsis

നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സമിതിക്ക് അധികാരമുണ്ട്.

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ്, റെക്കോഡ് ചെയ്ത ശബ്ദസന്ദേശം വഴി നടത്തുന്ന പ്രചരണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടറുടെ നിര്‍ദേശം. 

പരസ്യത്തിന്റെ സ്വഭാവമുള്ള ഇത്തരം എസ്.എം.എസുകളുടെ പരസ്യ വാചകങ്ങള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്കു സമര്‍പ്പിച്ച് സര്‍ട്ടിഫൈ ചെയ്യണം. പ്രചരണത്തിനായി അയക്കുന്ന കൂട്ട എസ്.എം.എസ്, റേക്കോഡഡ് വോയ്സ് മെസേജുകള്‍ എന്നിവയുടെ എണ്ണം, സേവനദാതാവുമായുള്ള കരാറിന്റെ വിവരങ്ങള്‍, ഇതിന്റെ ചെലവ് തുടങ്ങിയ വിവരങ്ങളും എം.സി.എം.സി.ക്ക് നല്‍കണം. സര്‍ട്ടിഫിക്കേഷനുള്ള പരസ്യങ്ങള്‍ മാത്രമേ സേവനദാതാക്കളും ഇതുമായി ബന്ധപ്പെട്ട ഏജന്‍സികളും പ്രക്ഷേപണം ചെയ്യാവൂ എന്ന് കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് ഇത് സംബന്ധിച്ച് അപേക്ഷകള്‍ നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ആറംഗ ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയാണ് സാക്ഷ്യപ്പെടുത്തല്‍ സംബന്ധിച്ച് തീരുമാനമെടുക്കുക. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സമിതിക്ക് അധികാരമുണ്ട്. സിവില്‍ സ്റേറഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ രണ്ടാം നിലയിലാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി സെല്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ : 04862 233036.

'തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടല്‍'; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്