
ഇടുക്കി: ഇടുക്കി കുമളിയിൽ നവകേരള സദസിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. നിയന്ത്രണം തെറ്റി കാളവണ്ടികൾ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാളവണ്ടി മറ്റൊരു വണ്ടിയിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 10 മുതൽ 12 വരെയാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്. അതേസമയം, എറണാംകുളം ജില്ലയിൽ ഇന്നാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.
അങ്കമാലിയിലെ മർദനം; നാട്ടുകാരാണ്, ഡിവൈഎഫ്ഐ അല്ല മർദിച്ചതെന്ന് മന്ത്രി സജി ചെറിയാൻ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam