കൊല്ലത്ത് ഹോട്ടലുകളില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ സജീവം; അനങ്ങാതെ പൊലീസ്

Published : May 06, 2019, 11:52 PM ISTUpdated : May 06, 2019, 11:53 PM IST
കൊല്ലത്ത് ഹോട്ടലുകളില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ സജീവം; അനങ്ങാതെ പൊലീസ്

Synopsis

ഓട്ടോയില്‍ വന്നിറങ്ങുന്ന നാലംഗ സംഘം ഹോട്ടലിന് പരിസരത്ത് വളരെ സമയം ചെലവഴിച്ച ശേഷം ഹോട്ടലിന് ബാഗുമെടുത്ത് മുങ്ങി.

കൊല്ലം: കൊല്ലത്ത് ഹോട്ടലുകള്‍ കേന്ദ്രമാക്കി മോഷണം നടത്തുന്ന സംഘങ്ങള്‍ സജീവമാകുമ്പോഴും പൊലീസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.  മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നു. കൊല്ലം നഗരഹൃദയത്തിലെ കാര്‍ത്തിക ഹോട്ടലില്‍ നടന്ന മോഷണ ദൃശ്യങ്ങളാണ് പൊലീസിന് കൈമാറിയത്. ഓട്ടോയില്‍ വന്നിറങ്ങുന്ന നാലംഗ സംഘം ഹോട്ടലിന് പരിസരത്ത് വളരെ സമയം ചെലവഴിച്ച ശേഷം ഹോട്ടലിന് ബാഗുമെടുത്ത് മുങ്ങി.

കാര്‍ത്തികാ ഹോട്ടലില്‍ സെക്യൂരിറ്റിയുടെ ഇന്‍റര്‍വ്യൂ ഉണ്ടെന്നറിഞ്ഞ് എത്തിയ സെബാസ്റ്റ്യന്‍റെ ബാഗാണ് നഷ്ടപ്പെട്ടത്. 9500 രൂപ, സര്‍ട്ടിഫിക്കറ്റുകള്‍, ആധാറടക്കമുള്ള രേഖകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ദൃശ്യങ്ങളിലുള്ളവരുടെ മുഖം വ്യക്തമല്ലാത്തതിനാല്‍ പ്രതികളെ പിടികൂടാൻ ബുദ്ധിമുട്ടുണ്ടെന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്. അന്വേഷണം കാര്യക്ഷമമാക്കാൻ കൊല്ലം കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ