
കായംകുളം: കായംകുളം കെ പി റോഡിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മാവേലിക്കര വള്ളികുന്നം സ്വദേശി സുജിത്ത് (28) ആണ് പിടിയിലായത്. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറും മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറും ചേർന്ന് കെ പി റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കായംകുളം പന്തളം റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറാണ് ഇയാൾ. മൂന്നു പൊതി മാരക ലഹരി മരുന്നായ എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. ആവശ്യക്കാർക്ക് ‘പോയിന്റ് ഫൈവ്’ പൊതി 1500 രൂപയ്ക്കാണ് വിൽക്കുന്നത്.