എറണാകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും ബസും കസ്റ്റഡിയിൽ, നിർണായകമായത് യാത്രക്കാരുടെ സംശയം

Published : May 23, 2023, 11:48 AM IST
എറണാകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും ബസും കസ്റ്റഡിയിൽ, നിർണായകമായത് യാത്രക്കാരുടെ സംശയം

Synopsis

ബസിലെ യാത്രക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കാലടി : എറണാകുളം കാലടിയിൽ മദ്യപിച്ച് ബസ് ഓടിച്ചതിന് ബസ് ഡ്രൈവറേയും വാഹനത്തേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ ബസാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് പരിശോധനയിൽ ഡ്രൈവർ അയ്യമ്പുഴ സ്വദേശി രമേശ് മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിലെ യാത്രക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എഞ്ചൽ ബസിനെതിരെ മുമ്പും നിരവധി പരാതി വന്നിട്ടുണ്ട്.  

യുവാവിനെ ഇടിച്ചിട്ട വാഹനമോടിച്ചത് കടവന്ത്ര എസ്എച്ച്ഒ മനുരാജ്; അപകടമുണ്ടായിട്ടും നിർത്തിയില്ല, സ്ഥിരീകരണം

അതിനിടെ, തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തിൽ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവർ കർണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ (59) ആണ് മരിച്ചത്. ലോറിയിലെ ചരക്കിന് മുകളിലുണ്ടായിരുന്ന ടാർപായ അഴിഞ്ഞ് പോയത് കെട്ടിയുറപ്പിക്കാനായി ലോറി റോഡരികിൽ നിർത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നു ഡ്രൈവർ. കെട്ടികൊണ്ടിരിക്കെ പിന്നിൽ നിന്നും വന്നിരുന്ന ഗ്യാസ് ടാങ്കർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ അപകട സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഗ്യാസ് ടാങ്കർ ഡ്രൈവർ പാലക്കാട് പാമ്പുമല സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ലോറി പൂർണമായും തകർന്നു. ഇതേ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.  

പൊലീസ് ക്വാട്ടേഴ്സിൽ 14 കാരി മരിച്ചതെങ്ങനെ? ദുരൂഹത നീക്കി സത്യം കണ്ടെത്തണം; ആവശ്യവുമായി ബന്ധുക്കൾ

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എന്‍റെ വാർഡിലടക്കം സർവീസില്ല'! മേയർ രാജേഷ് നേരിട്ട് പറഞ്ഞ പരാതിക്ക് ഗതാഗത മന്ത്രിയുടെ പരിഹാരം, തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസ് റീ ഷെഡ്യൂൾ ചെയ്യും
കോഴിക്കടയിലെത്തിയ ഉദ്യോഗസ്ഥർ മുക്കുപൊത്തി, കണ്ടത് 90 കിലോ പഴകിയ ഇറച്ചി; കോഴിക്കോട്ടെ ചിക്കന്‍ സ്റ്റാള്‍ അടച്ചുപൂട്ടിച്ചു