പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട വ്യാപാരസ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴ

Published : Nov 12, 2019, 10:10 PM IST
പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട വ്യാപാരസ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴ

Synopsis

പുനൂര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തില്‍ കൊടുവള്ളി അക്കിപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന മാസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ മുൻസിപ്പാലിറ്റി  പിഴയിട്ടു. 

കോഴിക്കോട്: പുനൂര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തില്‍ കൊടുവള്ളി അക്കിപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന മാസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ മുൻസിപ്പാലിറ്റി  പിഴയിട്ടു. വായു, ജല മലിനീകരണ നിവാരണവും നിയന്ത്രണവും നിയമം 1981, 1974 വകുപ്പുകള്‍ പ്രകാരമാണ് നടപടി. സ്ഥാപനത്തില്‍ നിന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയതായിരുന്നു.  

സെപ്റ്റിക് ടാങ്ക് കവര്‍ സ്ലാബില്‍ ദ്വാരം ഉണ്ടാക്കി മലിനജലം ഓടയിലേക്ക് കടത്തി വിടുകയായിരുന്നുവെന്ന്  എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. തുടർന്ന് ഓടയില്‍ നിന്നു  മാലിന്യം പുനൂര്‍ പുഴയിലേക്ക് എത്തുകയാണ്.  മതിയായ ജലമലിനീകരണ നിയന്ത്രണ ഉപാധികള്‍, വായു മലിനീകരണ നിയന്ത്രണ ഉപാധികള്‍, ബോര്‍ഡ് നിര്‍ദേശിക്കുന്ന കപ്പാസിറ്റിയോട് കൂടിയ സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ് എന്നിവ സ്ഥാപിക്കാതെ സ്ഥാപനം പ്രവര്‍ത്തിക്കാനാകില്ല.

ബോര്‍ഡിന്റെ പ്രവര്‍ത്തനാനുമതി കരസ്ഥമാക്കാതെ സ്ഥാപനം തുറക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനു മുന്‍സിപ്പാലിറ്റി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. ജില്ലയില്‍ പുഴ, കനാല്‍ തുടങ്ങി ജലസ്രോതസ്സുകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി കൈക്കൊളളുമെന്ന് ജില്ലാ കളക്ടര്‍ ശിറാം സാംബശിവ റാവു അറിയിച്ചു. ജല സ്രോതസ്സ് മലിനമാക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ പൊതു ജനങ്ങൾക്ക് 0495 2374737 എന്ന നമ്പറിൽ പരാതി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍