
കോഴിക്കോട്: കൊയിലാണ്ടിയിൽ വ്യാപാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി കിഴക്കേ പൂക്കാട് ഫ്രൻസ് ഹയർ ഗുഡ്സ് ഉടമ ഹംസയെ ആണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം പൊയിൽക്കാവ് സ്വദേശിയാണ്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. രണ്ട് ദിവസമായി ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൊയിലാണ്ടി പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
വായിൽ കമ്പി കുത്തിക്കയറ്റി യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിലായത് വനത്തിനുള്ളില്‍ നിന്ന്
മൂന്നാർ: ഇടുക്കിയില്‍ മറയൂരില്‍ ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. 27 കാരനായ തീർത്ഥക്കുടി സ്വദേശി രമേശ് ആണ് കൊല്ലപ്പെട്ടത്. മറയൂർ പെരിയകുടിയിൽ താമസിക്കുന്ന സുരേഷാണ് പിടിയിലായത്. കൊലക്ക് ശേഷം ഒളിവിൽ പോയ പ്രതിയെ മറയൂർ ഫോറസ്റ്റ് സ്റ്റേഷന് പുറകിലെ കാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പെരിയകുടിയിൽ രമേശിന്‍റെ അമ്മാവന്‍ പേരിലുള്ള വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് രമേശ് എത്തിയത്. ഇവിടെ വച്ച് ഇന്നലെ രാത്രി രമേശും സുരേഷും മദ്യപിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായതായാണ് സംശയം.
തുടർന്ന് പ്രകോപിതനായ സുരേഷ് കമ്പി വടികൊണ്ട് ബന്ധുവായ രമേശിനെ അടിച്ചു വീഴ്ത്തിയ ശേഷം വായിൽ കമ്പി കുത്തി കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും എത്തിയ ശേഷം ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.