മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ വേർപെട്ടു; മതിലിൽ ഇടിച്ച് വീണ്ടും പിന്നോട്ട്, രക്ഷകനായി മനോജ്

Published : Nov 09, 2024, 01:00 PM IST
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ വേർപെട്ടു; മതിലിൽ ഇടിച്ച് വീണ്ടും പിന്നോട്ട്, രക്ഷകനായി മനോജ്

Synopsis

മലപ്പുറം ചങ്കുവെട്ടിയില്‍ ഓടിക്കൊണ്ട് ഇരിക്കുന്നതിനിടെ ലോറിയുടെ ക്യാമ്പിൻ വേർപ്പെട്ടു. ലോറിയിൽ നിന്ന് ചാടി ഇറങ്ങി ഡ്രൈവർ രക്ഷപ്പെട്ടു. 

മലപ്പുറം: മലപ്പുറം ചങ്കുവെട്ടിയില്‍ ഓടിക്കൊണ്ട് ഇരിക്കുന്നതിനിടെ ലോറിയുടെ ക്യാമ്പിൻ വേർപ്പെട്ടു. ലോറിയിൽ നിന്ന് ചാടി ഇറങ്ങി ഡ്രൈവർ രക്ഷപ്പെട്ടു. പിന്നാലെ ഡ്രൈവർ ഇല്ലാതെ ഓടിയ ലോറി സമീപത്തെ മതിലിൽ ഇടിച്ചു. വീണ്ടും ലോറി പിന്നിലേക്ക് നീങ്ങിയെങ്കിലും സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ മനോജ് ലോറിയില്‍ ചാടി കയറി ബ്രേക്ക് അമർത്തി ലോറി നിയന്ത്രിച്ചു. ഇന്നലെ രാവിലെയുണ്ടായ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പറമ്പിലങ്ങാടി ഭാഗത്തെ സ്ഥാപനത്തിൽ സർവ്വീസിനു നൽകിയ പാർസൽ ലോറി തിരികെ കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷാ ജീവനക്കാരനായ മനോജിന്‍റെ അവസരോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി