
കോഴിക്കോട്: പ്രളയത്തിൽ നദികളിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസിയുടെ മണൽവാരൽ സമരം. ഡിസിസി പ്രസിഡന്‍റ് ടി സിദ്ദീഖ് ചാലിയാറിൽ നിന്ന് മണൽവാരിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
സമരത്തിന് നേതൃത്വം നൽകാൻ ബോട്ടിൽ നിന്നും നീറ്റിലിറങ്ങി സിദ്ദിഖ് മുങ്ങാംകുഴിയിട്ട് ഒരു പാത്രം മണലുമായി പൊങ്ങി. നേതാവ് ഒരു പാത്രം മണലുമായി പൊങ്ങിയപ്പോൾ പ്രവർത്തകർക്കും കാണികൾക്കും ആവേശമായി. സിദ്ദിഖ് പലതവണ വെള്ളത്തിൽ മുങ്ങി മണൽവാരി പ്രവർത്തകർ അത് കരക്കെത്തിച്ചു. ഈ പ്രളയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായ അടിഞ്ഞ് കൂടിയ മണൽ വരാൻ ഉടൻ നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം.
ഓഡിറ്റിംങ് നടത്തി മണൽവാരാൻ അനുമതി നൽകാതെ ക്വാറി മാഹിയകളെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രക്ഷോഭം കടുപ്പിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam