തെരഞ്ഞെടുപ്പ് കാലത്ത് മദ്യം ഒഴുകുമോ?; കോഴിക്കോട് 24 കുപ്പി മദ്യം പിടികൂടി

Published : Apr 11, 2019, 08:05 PM ISTUpdated : Apr 11, 2019, 08:06 PM IST
തെരഞ്ഞെടുപ്പ് കാലത്ത് മദ്യം ഒഴുകുമോ?; കോഴിക്കോട്  24 കുപ്പി മദ്യം പിടികൂടി

Synopsis

കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 57 കെ 9570 നമ്പര്‍ സുസുക്കി സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 500 മില്ലിയുടെ  കുപ്പികള്‍

കോഴിക്കോട്; തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ വിദേശ മദ്യം പിടികൂടി.
കോഴിക്കോട് താലൂക്കിലെ കരുവട്ടൂര്‍ കുമ്മക്കോട്ട് നിന്ന് 24 കുപ്പി വിദേശമദ്യം പിടികൂടിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 57 കെ 9570 നമ്പര്‍ സുസുക്കി സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 500 മില്ലിയുടെ  കുപ്പികള്‍. കട്ടിപ്പാറ സ്വദേശി ചന്ദ്രന്‍ എന്നയാളില്‍ നിന്നാണ് മദ്യം പിടികൂടിയത്. ആര്‍ രഞ്ജിത്, മിഷാദ്, വിപിന്‍, ആര്‍ രാഗേഷ്, ശിവദാസന്‍ എന്നിവരടങ്ങിയ സ്‌ക്വാഡാണ് മദ്യം പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
തണ്ടപ്പേർ കിട്ടാത്തതിനാൽ ഭൂമി വിൽക്കാനായില്ല, അ‌ട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി, പരാതിയുമായി കുടുംബം