കോഴിക്കോട് പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

Published : Sep 08, 2021, 09:08 PM IST
കോഴിക്കോട് പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

Synopsis

കൊടിയത്തൂരു നിന്ന് ബൈക്കില്‍ വരികയായിരുന്ന ഇയാൾ പരിശോധന നടത്തുകയായിരുന്ന മുക്കം പോലീസ് സ്റ്റേഷനിലെ എസ്ഐ അബ്ദുറഹിമാനെ മനപൂർവം ഇടിച്ച് പരുക്കേല്‍പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേല്‍പിച്ചയാൾ പിടിയില്‍.  കൊടിയത്തൂർ സ്വദേശി അബ്ദുള്ളയെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കൊടിയത്തൂരു നിന്ന് ബൈക്കില്‍ വരികയായിരുന്ന ഇയാൾ പരിശോധന നടത്തുകയായിരുന്ന മുക്കം പോലീസ് സ്റ്റേഷനിലെ എസ്ഐ അബ്ദുറഹിമാനെ മനപൂർവം ഇടിച്ച് പരുക്കേല്‍പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൈക്ക് പരുക്കേറ്റ എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂജാമുറിയിൽ സ്വർണവും പണവും, നോട്ട് കൊണ്ട് അഭിഷേകം, യൂട്യൂബറുടെ വീഡിയോക്ക് പിന്നാലെ വീട്ടിൽ കള്ളൻ കയറി; 118 പവൻ സ്വർണവും പണവും കവർന്നു
മദ്യലഹരിയില്‍ തീയിട്ടത് സ്വന്തം വീടിന് തന്നെ; യുവാവിനെതിരെ പൊലീസ് കേസെടുത്തു