
മലപ്പുറം: ജപ്പാന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി (ജെ.എസ്.ടി) ഹൊകെയ്ഡോ സർവകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'സകുറ' സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാൻ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് മൂന്ന് പേർ. ഹൊകെയ്ഡോ സർവകലാശാല അസി. പ്രഫസര്‍ ഡോ. പി.കെ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിപാടി. പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങള്‍, ലബോറട്ടറി സന്ദര്‍ശനങ്ങള്‍, ഗവേഷണ പദ്ധതികളെ അടുത്തറിയല്‍, സാംസ്‌കാരിക ആശയ വിനിമയം എന്നിവയെല്ലാം ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമായിരിക്കും.
അഫിലിയേറ്റഡ് കോളജുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിഹാല നസ്റിന്‍ (എം.ഇ.എസ് കല്ലടി കോളജ്), ഷാദിയ അമ്ബലത്ത് (മൗലാന കോളജ് ഓഫ് ഫാര്‍മസി പെരിന്തല്‍മണ്ണ), കെ. ഫിദ (ഫാറൂഖ് കോളജ്), കെ. അഫ്ര (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), ലഹന്‍ മണക്കടവന്‍ (എം.ഇ.എസ് കേവീയം കോളജ് വളാഞ്ചേരി) എന്നിങ്ങനെ അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam